ഇരിട്ടിയില്‍ വയോധികനെ ഇടിച്ചിട്ട് വാഹനങ്ങള്‍ നിർത്താതെ പോയ സംഭവത്തില്‍ വാഹനങ്ങള്‍ ഓടിച്ചവരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
1 min readഇരിട്ടിയില്‍ വയോധികനെ ഇടിച്ചിട്ട് വാഹനങ്ങള്‍ നിർത്താതെ പോയ സംഭവത്തില്‍ വാഹനങ്ങള്‍ ഓടിച്ചവരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ഇരിട്ടി : പോലീസ്റ്റേഷൻ പരിധിയിൽ 10.07.2024 രാത്രി 8.30 മണിക്ക് കീഴൂർ കുന്നിൽ വച്ച് റോഡിലൂടെ നടന്നു പോകുന്ന ഗോപാലൻ എന്നയാൾ റോഡിലേക്ക് വീണ സമയം പിന്നാലെ ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ടാക്സി ഇടിച്ച് റോഡിലേക്ക് ഇടുകയും പിന്നാലെ വന്ന ഇന്നോവ കയറി ഇറങ്ങുകയായിരുന്നു.
അപകടമുണ്ടാക്കിയ ഇരുവാഹനങ്ങളും അതിൻ്റ പിന്നാലെ വന്ന സ്കൂട്ടർ യാത്രക്കാരനും നിർത്തതെ പോയിരുന്നു. പിന്നാലെ വന്ന പ്രൈവറ്റ് ബസ് ജീവനക്കാരും ഓട്ടോറിക്ഷ ഡ്രൈവറും ചേർന്ന് ഓട്ടോറിക്ഷയിൽ പരിക്ക് പറ്റിയയാളെ ഇരിട്ടി അമല ഹോസ്പിറ്റൽ എത്തിക്കുകയും പിന്നീട് ഇരിട്ടി പോലീസ് അമല ഹോസ്പിറ്റൽ എത്തി ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇയാൾ മരണപ്പെടുകയായിരുന്നു. നിർത്താതെ പോയ വാഹനത്തിന്റെ ഡ്രൈവറായ ആറളം സ്വദേശി ഇബ്രാഹിനെയും വാഹനവും തുടർന്ന് ബ്ലാക്ക് ഇന്നോവ കാർ അന്വേഷണത്തിൽ ചക്കരക്കൽ ഇരുവേരി സ്വദേശിയായ മുഹമ്മദിനെയും വാഹനവും വാഹനവും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.