വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണ്ണറുടെ സ്ഥാനാരോഹണ ചടങ്ങ്; ഡിസ്ട്രിക്ട് 5 ന്റെ ഗവർണ്ണറായി മലബാർ രമേഷ് സ്ഥാനമേൽക്കും

1 min read
Share it

വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണ്ണറുടെ സ്ഥാനാരോഹണ ചടങ്ങ്; ഡിസ്ട്രിക്ട് 5 ന്റെ ഗവർണ്ണറായി മലബാർ രമേഷ് സ്ഥാനമേൽക്കും

വൈസ്മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യ റീജിയണിൽ തലശ്ശേരി മുതൽ കുടിയാന്മാല വരെ നീണ്ടുകിടക്കുന്ന 16 ഒളം ക്ലബ്ബുകൾ അടങ്ങുന്ന ഡിസ്ട്രിക്ട് 5 ന്റെ ഗവർണ്ണറായി മലബാർ രമേഷ് ജൂലൈ 10ന് വൈകുന്നേരം 6.30ന് മാങ്ങാട് LUXOTICA കൺവെൻഷൻ സെൻ്ററിൽ വെച്ച് സ്ഥാനമേൽക്കും. കൂടെ ഡിസ്ട്രിക്ട‌് സെക്രട്ടറിയായി പി.ജെ. ജോൺ, ട്രഷററായി സണ്ണി മന്നാടിയൽ, ബുള്ളറ്റിൻ എഡിറ്ററായി കെവൈസ്മെൻ ഡിസ്ട്രിക്ട് ഗവർണ്ണറുടെ സ്ഥാനാരോഹണ ചടങ്ങ്; ഡിസ്ട്രിക്ട് 5 ന്റെ ഗവർണ്ണറായി മലബാർ രമേഷ് സ്ഥാനമേൽക്കും.ടി.രവീന്ദ്രൻ തുടങ്ങിയവർ സ്ഥാനമേൽക്കും.

 

മധു പണിക്കറുടെ അധ്യക്ഷതയിൽ വൈസ്മെൻ പ്രസ്ഥാനത്തിൻ്റെ അന്തർദേ ശീയ ട്രഷറർ ടി.എം. ജോസ് പരിപാടി ഉദ്ഘാടനം ചെയ്യും റീജിണൽ ഡയറ ക്ട‌ർ കെ.എം.ഷാജി സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകും. ദേശീയ നിർവാഹസമിതി അംഗം പി.എസ്.ഫാൻസിസ് മുഖ്യ പ്രഭാഷണം നടത്തും ഡിസ്ട്രിക്ട‌് പ്രൊജക്‌ടുകളുടെ ഉദ്ഘാടനം മുൻ റീജിയണൽ ഡയറക്‌ടർ കെ. രാമദാസ് നിർവ്വഹിക്കും. റീജിയണൽ ട്രഷറർ സിജു.പി.സി ഡിസ്ട്രിക്ട് ഫ്ളാഗ് കൈമാറും. ലേഖ.പി സ്വാഗതവും ജോൺ പി.ജെ നന്ദിയും പറയും.
ഡിസ്ട്രിക്ട‌്-5 2024-25 വർഷ കാലയളവിൽ ജീവകാരുണ്യ പ്രവർത്തന ങ്ങൾക്ക് മുൻതൂക്കം നൽകുകയും പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നിർദ്ധരായ കുട്ടികളെ ദത്തെടുത്ത് പഠിപ്പിക്കക, കാൻസർ, കിഡ്‌നി രോഗാവ സ്ഥയിൽ സാമ്പത്തീകമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുക. പോക്കറ്റ് റോഡുകളിൽ കോൺവെക്‌സ് മിറർ സ്ഥാപിക്കുക, ട്രാഫിക് നിയമങ്ങളെക്കുറിച്ചും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും ക്ലാസുകൾ സംഘടിപ്പിക്കുക. ലഹരിവി രുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സ്‌കൂൾ, കോളോജുകളിൽ സെമിനാറുകൾ സംഘടിപ്പിക്കുക.
പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന് വേണ്ടി പേപ്പർ, തുണി സഞ്ചികളെ പ്രോത്സാ ഹിപ്പിക്കുക തുടങ്ങി ഒട്ടനവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളാണ് ഈ വർഷം ചെയ്യാനുദ്ദേശിക്കുന്നത്.
പത്രസമ്മേളനത്തിൽ മലബാർ രമേഷ്, മധുപണിക്കർ, ഷാജി.കെ.എം, സണ്ണി മന്നാ ടിയർ, ലേഖ.പി, പ്രകാശ് കെ പോൾ എന്നിവർ പങ്കെടുത്തു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!