മരം പൊട്ടിവീണ് വാഹനം തകർന്നു
1 min read
മരം പൊട്ടിവീണ് വാഹനം തകർന്നു
പേരാവൂർ : നിടുംമ്പോയിൽ 24ാംമൈലില്‍ മരം പൊട്ടിവീണ് വാഹനം തകർന്നു. മുടവങ്ങോട് സ്വദേശി വാഴവളപ്പില്‍ ധനഞ്ജയന്റെ ഓട്ടോ ടാക്‌സിയാണ് തകര്‍ന്നത്.
നിടുംമ്പോയിൽ നിന്നുമുള്ള യാത്രക്കാരെ ഇറക്കി തിരിച്ചുവരുന്നവഴിയാണ് അപകടം നടന്നത്. മരത്തിന്റെ തടിഭാഗം റോഡിൽ പതിക്കുകയും ശിഖരങ്ങൾ മാത്രം വാഹനത്തിന് മുകളിൽ വീണതിനാലാണ് ഡ്രൈവർ അപകടം കൂടാതെ രക്ഷപെട്ടത്.
