കണ്ണൂർ ഇരിട്ടി പടിയൂർ പൂവം പുഴയിൽ കാണാതായ രണ്ട് വിദ്യാർത്ഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി 

1 min read
Share it

കണ്ണൂർ:  ഇരിട്ടി പടിയൂർ പൂവം പുഴയിൽ കാണാതായ രണ്ട് വിദ്യാർത്ഥിനികൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടയിലാണ് ഒരാളുടെ മൃതദേഹം കണ്ടെടുത്തത്.

മട്ടന്നൂർ എടയന്നൂര്‍ സ്വദേശിനി ഷഹര്‍ബാൻ്റ മൃതദേഹമാണ് ‘പൂവുംകടവിൽ നിന്ന് കണ്ടെത്തിയത്. ഇരിക്കൂർ സിഗ്ബാ കോളേജ് ബിരുദ വിദ്യാർത്ഥിനിയാണ് . ഒപ്പം ഒഴുക്കിൽ പ്പെട്ട  ചക്കരക്കല്‍ സ്വദേശിനി സൂര്യക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

പടിയൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിനെത്തിയ വിദ്യാർഥിനികൾ പുഴയിൽ  ഒഴുക്കിൽപ്പെടുകയായിരുന്നു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!