കണ്ണൂർനഗരത്തെ നടുക്കിയ കവർച്ചാ ശ്രമക്കേസിലെ രണ്ട് പ്രതികൾ പിടിയിലായി
1 min read
കണ്ണൂർ നഗരത്തെ നടുക്കിയ കവർച്ചാ ശ്രമക്കേസിലെ രണ്ട് പ്രതികൾ പിടിയിലായി
കണ്ണൂർ: നഗരത്തെ നടുക്കിയ കവർച്ചാ ശ്രമക്കേസിലെ രണ്ട് പ്രതികൾ പിടിയിലായി. ടൗൺ പോലീസ് സ്ക്വാഡിന്റെ സമർത്ഥമായ അന്വേഷണ മികവിലാണ് പ്രതികളെ പിടികൂടാനായത്
തമിഴ്നാട് സ്വദേശികളും ഇപ്പോൾ വലിയന്നൂരിലെ ആനന്ദൻ, ആനന്ദന്റെ മകളുടെ ഭർത്താവ് വാരം മതുക്കോത്തെ പി വി സൂര്യൻ എന്നിവരെയാണ് ടൗൺ പോലീസ് സ്ക്വാഡ് ചക്കരക്കൽ ഭാഗത്ത് നിന്നും പിടികൂടിയത്. കൂട്ടു പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
ചാലാട് കെ.വി കിഷോറിൻ്റെ വീട്ടിലും തൊട്ടടുത്ത വീട്ടിലുമാണ് കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ കവർച്ചാ സംഘം എത്തിയത്.
