പാഴ്സലിനൊപ്പം ജീവനുള്ള മൂർഖൻ പാമ്പ്; മാപ്പ് പറഞ്ഞ് ആമസോൺ

1 min read
Share it

ആമസോണിൽ നിന്നും ഓർഡർ ചെയ്ത പാഴ്സലിനൊനൊപ്പം ജീവനുള്ള മൂർഖൻ പാമ്പ്. ബെം​ഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് മൂർഖൻ പാമ്പിനെ ലഭിച്ചത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോ​ഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

എക്സ്ബോക്സ് കൺട്രോളറായിരുന്നു ഓർഡർ ചെയ്തിരുന്നത്. ഡെലിവറി ബോയ് നേരിട്ട് തന്നെയാണ് പാഴ്‌സൽ കൈമാറിയതെന്ന് ദമ്പതികൾ പറയുന്നു. ഉപഭോക്താവിനുണ്ടായ അസൗകര്യത്തിൽ ആമസോൺ ഖേദം പ്രകടിപ്പിച്ച് രം​ഗത്തെത്തി.

ആമസോണിൽ നിന്ന് റീഫണ്ട് ലഭിച്ചതായി ദമ്പതികൾ പറഞ്ഞു. ആമസോൺ ടീം ദമ്പതികളുമായി ബന്ധപ്പെടുമെന്നും ആമസോൺ എക്സിൽ വ്യക്തമാക്കി. പാമ്പിന്റെ വീഡിയോ വൈറലായതോടെ സാമൂഹ്യമാധ്യമങ്ങളിൽ ആമസോണിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!