തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
1 min read
തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: തൃക്കരിപ്പൂർ ഇ.കെ നായനാർ പോളിടെക്നിക് കോളേജിൻ്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ (19) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് അഭിജിത്തിനെ ഹോസ്റ്റലിന് അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.