കടൽക്ഷോഭം; മുഴപ്പിലങ്ങാട് ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് അഴിച്ചുമാറ്റി
1 min read
കടൽക്ഷോഭം; മുഴപ്പിലങ്ങാട് ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് അഴിച്ചുമാറ്റി
കണ്ണൂർ മുഴപ്പിലങ്ങാട് ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് അഴിച്ച് മാറ്റി.
കടൽക്ഷോഭത്തെ തുടർന്ന് മുഴപ്പിലങ്ങാട് ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് അഴിച്ചുമാറ്റിയതാണെന്ന് ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ. കടൽക്ഷോഭമുന്നറിയിപ്പ് കിട്ടിയ ഉടൻ അഴിച്ചുമാറ്റാൻ നടപടി സ്വീകരിച്ചിരുന്നതായും ഡിടിപിസി സെക്രട്ടറി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായി തുടരുന്നു. കടല്‍ അപ്രതീക്ഷിതമായി കയറിയതോടെ പല ജില്ലകളിലും വ്യാപകമായ നാശനഷ്ടമുണ്ടായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണ് കടല്‍ക്ഷോഭം രൂക്ഷമായി അനുഭവപ്പെട്ടത്. തിരുവനന്തപുരത്ത് പൂവാര്‍ ഇ.എം.എസ് കോളനി, കരുംകുളം കല്ലുമുക്ക്, കൊച്ചുതുറ, പള്ളം, അടിമലത്തുറ പ്രദേശങ്ങളിലാണ് കടലേറ്റമുണ്ടായത്. ഇരുനൂറോളം വീടുകളില്‍ വെള്ളംകയറി. തീരത്തുണ്ടായിരുന്ന 500 ഓളം വള്ളങ്ങള്‍ക്ക് കേടുപാടുണ്ടായി. എന്‍ജുകളും വലകളും മറ്റുപകരണങ്ങളും ഒഴുകിപ്പോയി. വള്ളങ്ങള്‍ കരയ്ക്കടുപ്പിക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂന്തുറ മടുവം സ്വദേശി കല്‍സണ്‍ പീറ്റര്‍ (46), നടുത്തുറ സ്വദേശി അലക്‌സാണ്ടര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തുമ്പയില്‍ 100 മീറ്റര്‍ വരെ തിരമാല അടിച്ചുകയറി. വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ അടുത്തുള്ള സ്‌കൂളുകളിലേക്ക് മാറ്റി.
