ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൻ്റെ ചെലവ് നിരീക്ഷക ആരുഷി ശർമ വെള്ളിയാഴ്ച കലക്ട്രേറ്റ് സന്ദർശിച്ചു
1 min read
കണ്ണൂർ:-ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൻ്റെ ചെലവ് നിരീക്ഷക ആരുഷി ശർമ വെള്ളിയാഴ്ച കലക്ട്രേറ്റ് സന്ദർശിച്ചു. തിരഞ്ഞെടുപ്പിലെ ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. എം സി എം സി മീഡിയ സെന്റ്ററും അവർ സന്ദർശിച്ചു. വ്യാഴാഴ്ചയാണ്( മാർച്ച് 28) ആരുഷി ശർമ ജില്ലയിൽ എത്തിയത്. തുടർന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കളക്ടർ അരുൺ കെ വിജയനുമായി കൂട്ടിക്കാഴ്ച്ച നടത്തി. ജില്ലയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗ നിർദ്ദേശ പ്രകാരം നടത്തിയ തയ്യാറെടുപ്പുകൾ വിലയിരുത്തി.
ചെലവ് നിരീക്ഷണത്തിന്റെ നോഡൽ ഓഫീസർ കൂട്ടിയായ സീനിയർ ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ജില്ലയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി.
തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട പരാതികൾ താഴെ കാണുന്ന നമ്പറിൽ അറിയിക്കാം . ഫോൺ : 9188406486, 9188406487. ഈ മെയിൽ: foeleknr@gmail.com
