ആടുജീവിതം വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്ന്; മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം

1 min read
Share it

ആടുജീവിതം വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്ന്; മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം

ആടുജീവിതം വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്ന്. മലയാളികളെ കേന്ദ്രീകരിച്ച് സൈബർസെൽ അന്വേഷണം നടത്തുകയാണ്. ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് ചിത്രം പകർത്തിയതായും സംശയമുണ്ട്. മലയാളികളുടെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകൾ സൈബർസെല്ലിന്റെ നിരീക്ഷണത്തിലാണ്.ഐപിടിവി പ്ലാറ്റ്ഫോം വഴി ചിത്രം പ്രചരിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചിത്രം മൊബൈലിൽ പകർത്തിയ ചെങ്ങന്നൂർ സ്വദേശിയെ കസ്റ്റഡിലെടുത്തിരുന്നു. സീരിയൽ നടിയുടെ പരാതിയെ തുടർനന്നായിരുന്നു നടപടി.

ആട് ജീവിതം സിനിമയുടെ വ്യാജ പതിപ്പിനെതിരെ സംവിധായകൻ ബ്ലസി പരാതി നൽകിയിരുന്നു. എറണാകുളം സൈബർ സെല്ലിലാണ് ബ്ലെസി പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്ക്രീൻ ഷോട്ടുകളും കൈമാറി.

സമൂഹമാധ്യമങ്ങളിലും വിവിധ വെബ്സൈറ്റുകളിലും സിനിമ പ്രചരിപ്പിക്കുന്നത് തടയണമെന്നും സിനിമ അപ്ലോഡ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!