ഇന്ന് വൈദ്യുതി മുടങ്ങും
1 min read
വൈദ്യുതി മുടങ്ങും
▲മയ്യിൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ഒറവയൽ, ഒട്ടുറുപ്പിയ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
▲ശ്രീകണ്‌ഠപുരം സെക്ഷനിൽ എൽ ടി ടച്ചിങ് വർക്ക് ഉള്ളതിനാൽ ഇന്ന് മൊയാലം തട്ട്, കാപ്പുംകര ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
▲ഏച്ചൂർ സെക്ഷനിൽ എൽ ടി റീകണ്ടക്ടറിങ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ പാട്ട്യം റോഡ്, മതുകോത്ത്, ഉച്ചക്ക് ഒന്ന് മുതൽ വൈകിട്ട് 5.30 വരെ ചേലോറ, ശ്രീറോഷ്, പെരിങ്ങളായി എന്നീ ട്രാൻസ്ഫോർമർ പരിധികളിലും വൈദ്യുതി മുടങ്ങും.
▲കൊളച്ചേരി സെക്ഷനിൽ എൽ ടി ലൈനിൽ സ്പേസർ വർക്ക് ഉള്ളതിനാൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ഉണ്ണിലാട്ട്, ഉച്ചക്ക് 12 മുതൽ രണ്ട് വരെ എ പി സ്റ്റോർ കണ്ണാടിപ്പറമ്പ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
