പൂക്കോത്ത് കൊട്ടാരം പൂര മഹോത്സവത്തോടനുബന്ധിച്ച് പൂരക്കളി കലാകാരന്മാരുടെ അരങ്ങേറ്റം നടന്നു.
1 min read
പൂക്കോത്ത് കൊട്ടാരം പൂര മഹോത്സവത്തോടനുബന്ധിച്ച് പൂരക്കളി കലാകാരന്മാരുടെ അരങ്ങേറ്റം നടന്നു.
മാങ്ങാട് മധു പണിക്കരുടെ ശിക്ഷണത്തിൽ പൂരക്കളി അഭ്യസിച്ച 18 പേരാണ് പൂരക്കളി അരങ്ങേറ്റം കുറിച്ചത്.
പൂക്കോത്ത് കൊട്ടാരത്തിൽ വെച്ച് നടന്ന പൂരക്കളി അരങ്ങേറ്റത്തെ തുടർന്ന് കലാകാരന്മാരെ പൂരക്കളി അഭ്യസിപ്പിച്ച മാങ്ങാട് മധു പണിക്കരെ പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം. ബാലകൃഷ്ണൻ ആദരിച്ചു.
പൂരക്കളി കലാ അക്കാദമി തളിപ്പറമ്പ് മേഖല പ്രസിഡണ്ട് എൻ. ജനാർദ്ദനൻ, സെക്രട്ടരി പി. ശശിധരൻ,
പൂക്കോത്ത് കൊട്ടാരം ദേവസ്വം സെക്രട്ടറി സി. നാരായണൻ, വൈസ് പ്രസിഡണ്ട് പി സുമേഷ്, ആഘോഷ കമ്മറ്റി ചെയർമാൻ ടി ബാലകൃഷ്ണൻ, കൺവീനർ യു ശശ്രീന്ദ്രൻ, കേരള പത്മശാലിയ സംഘം തളിപ്പറമ്പ് യൂണിറ്റ് പ്രസിഡണ്ട് കെ ലക്ഷ്മണൻ, കോടല്ലൂർ പാല പുറത്ത് പുതിയ ഭാഗവതി ക്ഷേത്രം
പൂരക്കളി പണിക്കർ പയ്യനാട്ട് പ്രകാശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
