നഗരത്തിലെ കവർച്ച, പ്രതികൾ അറസ്ററിൽ
1 min read
നഗരത്തിലെ കവർച്ച, പ്രതികൾ അറസ്ററിൽ
കണ്ണൂർ : ബല്ലാർഡ് റോഡിലെ ഹോട്ടൽആനന്ദിൻ്റെ ഷട്ടർ തുറന്ന് അകത്തു കയറി മുറിക്കുള്ളിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറുംപണവും കളവ്നടത്തിയ പ്രതികളെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു .അഴീക്കൽചാൽ കോളനിയിലെ പറമ്പിൽ പുതിയ പുരയിൽ ഹൗസിൽ പി പി അനസ്( 24 )വയനാട് പുത്തൻപുരയിൽ പി ഹൗസിൽ മുഹമ്മദ് ഷബിൻഷാദ് (21) എന്നിവരെയാണ് ടൗൺ ഇൻസ്പെക്ടർ സുഭാഷ് ബാബു വുംസംഘവും അറസ്റ്റ് ചെയ്തത് .
പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കളവ് കേസുകൾനിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ്ആനന്ദ് ഹോട്ടലിൽ നിന്ന് കളവ് നടത്തിയത്. പ്രതികൾ സമീപത്തെ രണ്ടു സ്ഥാപനങ്ങളിൽ കവർച്ചാശ്രമവരുംനടത്തിയിരുന്നു.എസ് ഐമാരായ സവ്യസച്ചിൻ, ഷമീൽ, എ എസ് ഐ അജയൻ, നാസർ ,രമീസ് എന്നിവരും ഇൻസ്പക്ടർക്കൊപ്പംപ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
