ജില്ലയിൽ മസ്റ്ററിങ് പൂർത്തിയാക്കിയത് നാലിലൊന്ന് പേർ മാത്രം
1 min readകണ്ണൂർ : ജില്ലയിൽ റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കിയത് നാലിൽ ഒന്ന് പേർ മാത്രം. ബുധനാഴ്ച വരെ ജില്ലയിൽ 224740 പേരാണ് മസ്റ്ററിങ് നടത്തിയത്.
ബുധനാഴ്ച ഒറ്റദിവസം 7462 പേർക്ക് മാത്രമാണ് മസ്റ്ററിങ് നടത്താനായത്. ജില്ലയിൽ ആകെ 756063 ബിപിഎൽ കാർഡ് അംഗങ്ങളും 131222 എവൈ കാർഡ് അംഗങ്ങളുമടക്കം 887285 പേരാണ് മസ്റ്ററിങ് നടത്തേണ്ടത്.
കാർഡിലെ അംഗങ്ങൾ ജീവിച്ചിരിപ്പ് ഉണ്ടെന്നും സ്ഥലത്ത് ഉണ്ടെന്നും ഉറപ്പ് വരുത്തി അതിന് അനുസരിച്ച് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാനായാണ് മസ്റ്ററിങ് നടത്തുന്നത്. 31-നകം പൂർത്തിയാക്കണം.