എംഎസ്എഫ് കണ്ണൂരിൽ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിൽ സംഘർഷം
1 min read
പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർതിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് കണ്ണൂരിൽ നടത്തിയ
ഡിഐജി ഓഫീസ് മാർച്ചിൽ സംഘർഷം.
പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ റോഡ് ഉപരോധിച്ചു. രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച 12 മണിയോടെ കണ്ണൂർ കാൽടെക്സ്ൽ നിന്നാണ് എംഎസ്എഫ് പ്രവർത്തകർ പ്രകടനമായി ഡി ഐ ജി ഓഫീസിനു മുന്നിലെത്തിയത്. ഓഫീസിനുമുന്നിൽ
കണ്ണൂർ എസിപി
കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ പോലീസ് ബാരിക്കേഡ് കെട്ടി പ്രവർത്തകരെ തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. സംഘർഷാവസ്ഥ ഉടലെടുത്തു.
തുടർന്ന് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് അധ്യക്ഷത വഹിച്ചു കാസർകോട് ജില്ലാ പ്രസിഡൻറ് താഹാ തങ്ങൾ പ്രസംഗിച്ചു
തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കാൻ തുടങ്ങിയത് വീണ്ടും സംഘർഷാവസ്ഥയ്ക്ക് കാരണമായി ഇതിനിടയിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു
