കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ പ്രതി മധുരയിൽ പിടിയിൽ, സഹായം നൽകിയ യുവതിയും അറസ്റ്റിൽ

1 min read
Share it

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ പ്രതി മധുരയിൽ പിടിയിൽ, സഹായം നൽകിയ യുവതിയും അറസ്റ്റിൽ

കഴിഞ്ഞ ജനുവരി 14 ന് സെൻട്രൽ ജയിലിൽ നിന്നും അതി വിദഗ്ധമായി ജയിൽ ചാടിയ കോയ്യോട് സ്വദേശി ഹർഷാദിനെയാണ് മധുരയിലെ ഒളിത്താവളത്തിൽ എത്തി കണ്ണൂർ ടൗൺ പോലീസ് പിടിച്ചത്. ഒളിത്താവളമൊരുക്കിയ മധുര സ്വദേശിനിയായ അപ്‌സരയെയും അറസ്റ്റ് ചെയ്തതായി ACP വേണുഗോപാൽ വെള്ളിയാഴ്ച്ച രാവിലെ ACP ഓഫീസിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കണ്ണൂർ എസിപി കെ വി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയ അന്വേഷണമാണ് വിജയം കണ്ടത് ടൗൺ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ എസ് ഐ സവ്യസാചി, എം അജയൻ, രഞ്ചിത്ത്, നാസർ, ഷൈജു, വിനിൽ, ഷിജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

കഴിഞ്ഞമാസം 14ന് സെൻട്രൽ ജയിൽ ഹർഷദിന് ബൈക്ക് നൽകി സഹായിച്ചെന്ന കേസിൽ സുഹൃത് ചെമ്പിലോട് സ്വദേശിയായ 21 കാരൻ റിസ്‌വാനെ കഴിഞ്ഞ ആഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു.

ജനുവരി 14 നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് കോയ്യോട് സ്വദേശി ഹർഷാദ് തടവ് ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ബൈക്കിൻ്റെ പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പൊലിസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!