വയനാട്ടില്‍ ഇറങ്ങിയ കടുവ വനംവകുപ്പിന്‍റെ കൂട്ടില്‍

വയനാട്ടില്‍ ഇറങ്ങിയ കടുവ വനംവകുപ്പിന്‍റെ കൂട്ടില്‍

വയനാട്: വയനാട് ചൂരിമലയില്‍ ഇറങ്ങിയ കടുവ വനംവകുപ്പിന്‍റെ കൂട്ടിലായി. ബീനാച്ചി എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് കടുവയെ മാറ്റിയിട്ടുണ്ട്.

താണാട്ടുകുടിയില്‍ രാജന്‍റെ പശുക്കിടാവിനെ വെള്ളിയാഴ്ച കടുവ ആക്രമിച്ച്‌ കൊന്നിരുന്നു. ഒരു മാസത്തിനിടെ നാലാമത്തെ വളര്‍ത്തുമൃഗമാണ് കടുവയുടെ ആക്രമണത്തില്‍ പ്രദേശത്ത് കൊല്ലപ്പെടുന്നത്.

ഇതിന് പിന്നാലെയാണ് കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഊര്‍ജിതമാക്കിയത്. തുടര്‍ച്ചയായി കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *