പ്രമേഹ രോഗ ബോധവത്ക്കരണത്തിനായുള്ള വാക്കത്തോൺ സംഘടിപ്പിച്ചു
1 min read
ലോക പ്രമേഹരോഗ ദിനത്തോടനുബന്ധിച്ച് സൈറസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലാ ഹോസ്പിറ്റലുകളിലും പ്രമേഹ രോഗ ബോധവത്ക്കരണത്തിനായുള്ള വാക്കത്തോൺ സംഘടിപ്പിച്ചു.
പാപ്പിനിശ്ശേരി എം എം ഹോസ്പിറ്റലിൽ സംഘടിപ്പിച്ച വാക്കത്തോൺ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ വി സുശീല ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നാട്ടുകാരും ഹോസ്പിറ്റൽ ജീവനക്കാരും പങ്കെടുത്തു.
ലോകാരോഗ്യ സംഘടനയുടെ 2023 വർഷത്തെ സന്ദേശമായ “access to diabetes care” പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ബോധവതക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സൈറസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. സൈനുൽ അബ്ദീൻ അറിയിച്ചു.
