ഗ്യാസ് സിലിണ്ടർ കയററി വന്ന പിക്കപ്പ് വാൻ കനാലിലേക്ക് മറിഞ്ഞു: ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു.
1 min read
മതുക്കോത്ത് : ഗ്യാസ് സിലിണ്ടർ കയററി വന്ന പിക്കപ്പ് വാൻ മതുക്കോത്ത് കനാലിലേക്ക് മറിഞ്ഞ് ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു.
മതുക്കോത്ത് നിന്ന് മുണ്ടേരി വരെ പോകുന്ന കനാൽ റോഡിൽ ഉച്ചക്ക് ഒരു മണിയോടെ അപകടം നടന്നത്
തളിപ്പറമ്പ് ഭാഗത്തുനിന്നും ഗ്യാസ് സിലണ്ടർ കയറ്റി
വന്ന മലബാർ ഗ്യാസ് ഏജൻസിയുടെ പിക്കപ്പ് വാൻ ആണ് അപകടത്തിൽ പെട്ടത്.
കനാൽ റോഡിന് വീതി ഇല്ലാത്തതാണ് അപകടകാരണം എന്നും ഇരുവശത്തും കാടുമൂടിയത് കാരണം റോഡിൻറെ വീതി മനസ്സിലായില്ല എന്നും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ഡ്രൈവർ കക്കാട് സ്വദേശി കെ കെ റിജിലും, സഹായി തളിപ്പറംമ്പ് മുയ്യം സ്വദേശി കെ പ്രജീഷും പറഞ്ഞു.
കനാൽ റോഡ് നിർമ്മിക്കുന്ന സമയത്ത് വീതിയില്ലാത്തത് കാരണം സ്വകാര്യവ്യക്തിയുടെ സ്ഥലം ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതാണ് കനാൽ റോഡിന് വീതി ഇല്ലാതതെന്ന് പ്രദേശവാസി പറഞ്ഞു.
എത്രയും പെട്ടെന്ന് റോഡിന് വീതി കൂട്ടുകയും റോഡിനിരുവശത്തും ഉള്ള കാടുകൾ വെട്ടിത്തെളിയിച്ച് അരിക് വൃത്തിയാക്കിയില്ലെങ്കിൽ ഇനിയും അപകടം തുടർക്കഥയാകുമെന്ന കാര്യത്തിൽ സംശയമില്ല.
