ജ്വല്ലറി മോഷണ ശ്രമം: പ്രതികൾ പോലീസ് പിടിയിൽ

1 min read
Share it

ജ്വല്ലറി മോഷണ ശ്രമം: പ്രതികൾ പോലീസ് പിടിയിൽ

പിണറായി ടൗണിൽ വെച്ച് ജ്വല്ലറിയുടെ മുൻവശത്തെ ഷട്ടർ പൂട്ട് മുറിച്ച് കുത്തി തുറന്ന് മോഷണശ്രമം നടത്തിയ രണ്ടുപേരെ പിണറായി പോലീസ് അറസ്റ്റ് ചെയ്തു. തയ്യിലിലെ ഷാഹിദ് അഫ്രീദ്,കണ്ണൂർ സിറ്റിയിലെ നിസാമുദ്ദീൻ കെ  എന്നിവരാണ് പിടിയിലായത്.

രാത്രി കാല പരിശോധനക്കിടയിൽ ഇന്ന് പുലർച്ചെ 2:30 തോടെയായിരുന്നു സംഭവം. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ ഷാഹിദ് അഫ്രീദ് സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടിയിലായിരുന്നു. കൂടെ ഉണ്ടായിരുന്ന നിസാമുദ്ദീൻ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ സിറ്റി പോലീസിന്റെ സഹായത്തോടെ 11:30 തോടെ നിസാമുദ്ദീനെ പിടികൂടിയത്.

പിണറായി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബാവിഷ് , സബ് ഇൻസ്‌പെക്ടർ വികാസ് , സിപിഒ ലിജു, റഷിൻ ഡ്രൈവർ സിപിഒ നിബിൻബാബു , ഹോം ഗാർഡ് സൂരജ്, എന്നിവരാണ് പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!