സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു
1 min read
സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു
നടി രഞ്ജുഷ മേനോന്റെ മരണത്തിൽ നിന്നുള്ള ഞെട്ടൽ മാറും മുൻപ് മറ്റൊരു സങ്കട വാർത്ത കൂടി. സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു. പ്രിയ എട്ടുമാസം ഗർഭിണിയായിരുന്നു. പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണ് താരം. അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടാകുകയായിരുന്നു. പ്രിയയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നാണ് വിവരം. കുഞ്ഞ് ഇപ്പോൾ ഐ.സി.യുവിൽ ആണുള്ളത്.
