കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു
1 min read
കോഴിക്കോട്:കോഴിക്കോട് ബീച്ചില്‍ വീണ്ടും തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. വെള്ളയില്‍ ഹാര്‍ബറിനു സമീപം പുലിമുട്ടിനോടു ചേര്‍ന്നാണ് ഇന്നലെ രാത്രി ഒൻപതോടെയാണ് ജഡം പൊങ്ങിയത്.
കൂടുതൽ വാർത്തകൾ അറിയുവാൻ കെ ന്യൂസ് യൂട്യൂബ് ചാനൽ കാണുക
ദുര്‍ഗന്ധം വമിച്ച് മാംസം അടര്‍ന്ന് ആന്തരികാവയവങ്ങള്‍ പുറത്ത് വന്ന നിലയിലാണ് ജഡം.
രാത്രി തന്നെ വെള്ളയില്‍ പോലീസും തീരദേശ പോലീസും സ്ഥലത്തെത്തിയിരുന്നു. താമരശേരി റേഞ്ചിലുള്ള വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടത്തിയശേഷം ജഡം മറവ് ചെയ്യും.
മൂന്നാഴ്ചകള്‍ക്കു മുൻപ് കോഴിക്കോട് സൗത്ത് ബീച്ചിലും അഴുകിയ നിലയില്‍ നീലത്തിമിംഗലത്തിന്റെ ജഡം അടിഞ്ഞിരുന്നു.
തുടര്‍ച്ചയായി തിമിംഗലങ്ങള്‍ ചത്ത് പൊങ്ങുന്നതിന്റെ കാരണങ്ങള്‍ സംബന്ധിച്ച് പഠനങ്ങള്‍ നടക്കവേയാണ് വീണ്ടും ജഡം അടിഞ്ഞത്.
