പണ്ണേരി മുക്കിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ
1 min read
പണ്ണേരി മുക്കിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ
വളപട്ടണം പേലീസ് സ്റ്റേഷൻ പരിധിയിൽ ചിറക്കൽ പണ്ണേരി മുക്ക് എന്ന സ്ഥലത്ത് വെച്ച് 1.218 കിലോ കഞ്ചാവ് കണ്ടെത്തിയ കേസിൽ അഴീക്കോട് പൂതപ്പാറ സ്വദേശി റസൽ ഹംസക്കുട്ടി അറസ്റ്റിൽ.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറക്കൽ പണ്ണേരി മുക്കിലെ ഉപയോഗികാത്ത ഇരുനില ഓടിട്ട കെട്ടിടത്തിന്റെ മുകളിലത്തെ നില പരിശോധിച്ചപ്പോഴാണ് സൂക്ഷിച്ചു വെച്ച കഞ്ചാവ് കണ്ടെത്തിയത്.
അന്നേ ദിവസം ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്ന് വളപട്ടണം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം ടി ജേക്കബ് ന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
