കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി
1 min readദുബായിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്ന് 49.64 ലക്ഷം രൂപ വിലമതിക്കുന്ന 841.5 ഗ്രാം സ്വർണം പിടികൂടി.
കാസർകോട് കളനാട് സ്വദേശി അബ്ദുൾ റഷീദ് എന്നയാളിൽ നിന്നാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് 49,64,850 രൂപയുടെ സ്വർണം പിടികൂടിയത്.
കാർട്ടൺ ബോക്സുകൾ, പ്ലാസ്റ്റിക് ട്രേ, ലോഹം എന്നിവയിൽ സ്വർണ്ണ സംയുക്തമടങ്ങിയ നേർത്ത ഫിലിം ഒട്ടിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.