ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം; ഷൂട്ടിങ്ങില്‍ ലോക റെക്കോഡോടെ സിഫ്റ്റ് സംറ ഒന്നാമത്
1 min readഹാങ്ചൗ | ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ലോക റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യയുടെ സിഫ്റ്റ് കൗര്‍ സംറ. ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത വിഭാഗത്തില്‍ 469.6 പോയിന്റോടെ സിഫ്റ്റ് ഒന്നാമതെത്തി. ഇതോടെ കഴിഞ്ഞ മെയില്‍ ബാക്കുവില്‍ ബ്രിട്ടീഷ് താരം സിയോനൈദ് മക്കിന്റോഷ് സ്ഥാപിച്ച 467 പോയിന്റിന്റെ ലോകറെക്കോഡും സിഫ്റ്റ് മറികടന്നു.
നേരത്തെ ഇതേ വിഭാഗത്തില്‍ ടീം ഇനത്തില്‍ സിഫ്റ്റ് വെള്ളി നേടിയിരുന്നു. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ആഷി ഛൗക്‌സെയ്ക്ക് വെങ്കലം. ചൈനയുടെ സാങ്ങിനാണ് വെള്ളി. ആഷിയുടേയും രണ്ടാമത്തെ മെഡലാണിത്. നേരത്തെ വെള്ളി നേടിയ ടീമില്‍ അംഗമായിരുന്നു. നിലവില്‍ ഇന്ത്യക്ക് 18 മെഡലുകളാണ് ഉള്ളത്. അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.