കാസർകോട് സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 മരണം
1 min readകാസർകോട് സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 മരണം
കാസർകോട് ബദിയടുക്ക പള്ളത്തടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഓട്ടോയിലെ യാത്രക്കാരാണ് മരിച്ചത്. ഓട്ടോറിക്ഷയുടെ ഒരുഭാഗം പൂർണമായും തകർന്നു. യാത്രക്കാരായ നാലു സ്ത്രീകളും ഓട്ടോ ഡ്രൈവറുമാണ് മരിച്ചതെന്നാണ് വിവരം.
സ്കൂൾ ബസ് കുട്ടികളെ വീടുകളിൽ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ബസിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവാക്കാനായി.