സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1 min readനെരുവമ്പ്രം അസ്സീസി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും വിശുദ്ധ ഫ്രാൻസിസ് അസ്സീസി ദേവാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാപ്പിനിശ്ശേരി എം എം ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് പ്രഥമ ശുശ്രൂഷ, ആരോഗ്യ സുരക്ഷ എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ജനറൽ മെഡിസിൻ, സ്ത്രീ രോഗ വിഭാഗം, ശിശുരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ദന്ത വിഭാഗം തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമായി.