പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: ആനുകൂല്യം ലഭിക്കാത്തവർ തപാൽ വകുപ്പിൽ അക്കൗണ്ട് തുടങ്ങണം

1 min read
Share it

കണ്ണൂർ : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ആനുകൂല്യം ലഭിക്കാത്തവർക്ക് തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി ആധാർ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാൻ അവസരം. 30-ന് മുൻപായി പോസ്റ്റ് ഓഫീസുകൾ വഴി ആധാർ സീഡ് ചെയ്താൽ ഒക്ടോബറിൽ വിതരണം ചെയ്യുന്ന അടുത്ത ഗഡുവും മുടങ്ങിയ ഗഡുക്കളും കർഷകർക്ക് ലഭിക്കും.

ആധാർ നമ്പർ, ഒ ടി പി ലഭിക്കാൻ മൊബൈൽ ഫോൺ, അക്കൗണ്ട് തുറക്കാൻ 200 രൂപ എന്നിവയുമായി പോസ്റ്റ് ഓഫീസിലോ പോസ്റ്റ്മാനെയോ സമീപിക്കാം. ആനുകൂല്യം ലഭിക്കാൻ ആധാർ ബന്ധിത ബാങ്ക് അക്കൗണ്ട് തുടങ്ങണം. അക്ഷയ കേന്ദ്രം വഴിയോ വെബ്‌സൈറ്റ് മുഖേന സെൽഫ് മോഡിലോ ആധാർ ഉപയോഗിച്ച് ഇ-കെ വൈ സി രജിസ്‌ട്രേഷൻ നടത്തണം. കൃഷി ഭവനിൽ ഭൂരേഖ സമർപ്പിക്കലും പരിശോധനയും നടത്തണം.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!