കാപ്സ്യൂൾ രൂപത്തിലാക്കി സ്വർണം കടത്തിയ യുവാവ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായി
1 min read81.21 ലക്ഷം രൂപയുടെ സ്വർണവുമായി വടകര സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ
ശരീരത്തിലെ രഹസ്യ ഭാഗത്ത് കാപ്സ്യൂൾ രൂപത്തിലാക്കി സ്വർണം കടത്തിയ യുവാവ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായി
വ്യാഴാഴ്ച്ച രാവിലെ ദുബൈയിൽ നിന്ന് എത്തിയ വടകര സ്വദേശി അബ്ദുൾ ഹാസി എന്നയാളെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
1465 ഗ്രാം വരുന്ന സ്വർണ മിശ്രിതമടങ്ങിയ 4 ക്യാപ്‌സ്യൂളുകളാണ് കണ്ടെത്തിയത്. ഇവ വേർതിരിച്ചപ്പോൾ 1365.11 ഗ്രാം സ്വർണം ഉണ്ടായിരുന്നു
81,21,727 ലക്ഷം രൂപ മൂല്യമുളളതാണ് കണ്ടെടുത്ത സ്വർണം.
സുപ്രണ്ട് ബാബു, ഇൻസ്പെക്ടർമാരായ ഷിമ്മി ജോസ്, രാധാകൃഷ്ണൻ, നിഖിൽ കെ ആർ, എന്നിവരുടെ സംഘമാണ് സ്വർണം പിടി കൂടിയത്